headerlogo
cultural

എഴുത്തച്ഛൻ അക്ഷരങ്ങളെ കൊണ്ട് അത്ഭുതം സൃഷ്ടിച്ച മോഡേണിസ്റ്റായിരുന്നു: മേതിൽ രാധാകൃഷ്ണൻ

34 -മത് എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രി വിഡി സതീശനിൽ നിന്ന് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

 എഴുത്തച്ഛൻ അക്ഷരങ്ങളെ കൊണ്ട് അത്ഭുതം സൃഷ്ടിച്ച മോഡേണിസ്റ്റായിരുന്നു: മേതിൽ രാധാകൃഷ്ണൻ
avatar image

NDR news

28 Nov 2026 05:35 PM

കോഴിക്കോട്: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു. ഇന്ന് കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുരസ്കാരം വിതരണം ചെയ്തത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും (ഫലകം) അടങ്ങുന്നതാണ് പുരസ്കാരം.ശാസ്ത്രത്തെയും തത്വചിന്തയെയും സമന്വയിപ്പിച്ച് മലയാള സാഹിത്യത്തിന് പുതിയ ഭാഷയും ഭാവുകത്വവും നൽകിയ എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വായനയെ സ്നേഹിക്കുന്ന എനിക്ക് മേതിൽ രാധാകൃഷ്ണന് അവാർഡ് കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

.     പുരസ്കാരദാന ചടങ്ങിൽ നടത്തിയ മറുപടി പ്രസംഗത്തിൽ എഴുത്തച്ഛനുമായുള്ള ആത്മീയവും സാഹിത്യപരവുമായ ബന്ധത്തെക്കുറിച്ച് മേതിൽ രാധാകൃഷ്ണൻ പറഞ്ഞു.എഴുത്തച്ഛൻ അക്ഷരങ്ങളെ കൊണ്ട് അത്ഭുതം സൃഷ്ടിച്ചു. എഴുത്തച്ഛന് അക്ഷരങ്ങൾ തന്നെ മതിയായിരുന്നു. ഞങ്ങൾക്ക് വാക്കുകളെങ്കിലും വേണ്ടി വന്നു.എഴുത്തച്ഛൻ മോഡേണിസ്റ്റായിരുന്നു. അന്നേ ആധുനികൻ. ഹരിനാമകീർത്തനത്തിലൂടെ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചെന്നും അദ്ദേഹം മറുപടിയിൽ പറഞ്ഞു.

.      സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എം കെ രാഘവൻ എംപി, എംഎൽഎമാരായ കെ ജയന്ത് , കെ പ്രവീൺകുമാർ , സാംസ്കാരിക വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണൻ , ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി ,കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ തുടങ്ങിയവർ സംസാരിച്ചു ,

NDR news
28 Nov 2026 05:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents