headerlogo
education

പ്ലസ് വണ്‍ പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല - പൊതു വിദ്യാഭ്യാസ വകുപ്പ്

ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല.

 പ്ലസ് വണ്‍ പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല - പൊതു വിദ്യാഭ്യാസ വകുപ്പ്
avatar image

NDR News

21 Sep 2021 07:12 AM

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയെഴുതാൻ  വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിൽ തീരുമാനം. പൂർണ്ണമായും  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാകും പരീക്ഷാ നടത്തിപ്പ്.

സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾക്ക്  പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമാകും പ്രവേശനം. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികൾക്കും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികൾക്കും  പ്രത്യേകം  ക്ലാസ് മുറികളിൽ പരീക്ഷയെഴുതാൻ സംവിധാനം ഒരുക്കും. കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കും. ഇവര്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ഒരു കാരണവശാലും ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. 
പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി
പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിലാണ്  തീരുമാനങ്ങൾ .

 സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും . രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്ന യോഗത്തിൽ  സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു  രൂപമാകും. കുട്ടികൾക്കുള്ള പ്രത്യേക മാസ്ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ്‌ എന്നിവ യോഗത്തിൽ  അന്തിമ തീരുമാനം  ആയേക്കും. 

NDR News
21 Sep 2021 07:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents