സ്കൂൾ തുറക്കൽ മാർഗ്ഗരേഖ കൈമാറി
ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗ്ഗരേഖ കൈമാറിയത്
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ വകുപ്പു മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗ്ഗരേഖ.
ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ ക്ലാസുകളിൽ വരേണ്ടതില്ല. സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.സ്‌കൂൾ തലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തണമെന്നും മാർഗ്ഗരേഖയിലുണ്ട്.
ക്ലാസുകൾ ആരംഭിക്കുന്ന സമയം, ക്ലാസുകൾക്ക് നൽകുന്ന ഇന്റർവൽ, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ വ്യത്യാസം വരുത്തി കൂടി ചേരൽ ഒഴിവാക്കും. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഡിജിറ്റൽ പഠന രീതി തുടരുമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.
എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിരിക്കേണ്ടതാണ് എന്നും മാർഗ്ഗരേഖയിൽ പറയുന്നു.

