headerlogo
education

'അനുപമം- വിമലവിദ്യാലയം ' സ്കൂൾ ശുചീകരണയജ്ഞവുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് ,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്

 'അനുപമം- വിമലവിദ്യാലയം ' സ്കൂൾ ശുചീകരണയജ്ഞവുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
avatar image

NDR news

07 Oct 2021 09:38 PM

കോഴിക്കോട്: കോവിഡിനെ തുടർന്ന നീണ്ട അടച്ചിടലിന് ശേഷം വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ കുട്ടികളുടെ സുരക്ഷയും പരിരക്ഷയും ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയാണ്  'അനുപമം - വിമല വിദ്യാലയം'.  ഈ പദ്ധതിയ്ക്ക് ഒക്ടോബർ ഒന്നിന് ജില്ലാതലത്തിൽ തുടക്കം കുറിച്ചു.

        ജില്ലാ പഞ്ചായത്ത് , വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പ് , പോലീസ് , സ്കൂൾ പി.ടി.എ , സന്നദ്ധ സംഘടനകൾ , പൂർവ വിദ്യാർത്ഥികൾ , പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക യുവജന പ്രസ്ഥാനങ്ങൾ ,വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരുടെ പിന്തുണയും സഹായവും ഉറപ്പു വരുത്തും .

         എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്സ് മുറികൾ, ഉപകരണങ്ങൾ, ശുചി മുറികൾ, കുടിവെള്ള ടാങ്കുകൾ, കിണറുകൾ, അടുക്കള, വാഹനങ്ങൾ തുടങ്ങി കുട്ടികളും അധ്യാപകരും ഇടപെടുന്ന മുഴുവൻ ഇടങ്ങളിലും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കും. കുട്ടികൾ യാത്ര ചെയ്യുന്ന പൊതു സംവിധാനങ്ങൾ, പൊതു ഇടങ്ങൾ എന്നിവയും ശുചീകരിക്കും. കുട്ടികളുമായി ഇടപെടേണ്ടിവരുന്ന കടകൾ, ട്യൂഷൻ സെന്ററുകൾ, ഡ്രൈവർമാർ എന്നിവർക്ക് പ്രത്യേക നിർദേശങ്ങൾ നൽകുകയും ബോധവൽകരണം നടത്തുകയും ചെയ്യും. 

         സമഗ്ര വിദ്യാലയ ശുചീകരണവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്ന     'അനുപമം വിമലവിദ്യാലയം ' പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി തയ്യാറാക്കിയ മാർഗ്ഗരേഖ അനുസരിച്ചാവും ഓരോ സ്കൂളിലും നടപ്പിലാക്കുക. ഇതിനായി ജില്ലാ പഞ്ചായത്ത് വിവിധ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

NDR news
07 Oct 2021 09:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents