സ്‌കൂളുകളില്‍ ശനിയാഴ്ചയും അധ്യയനം; ഉച്ചഭക്ഷണം നൽകും - മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂളുകളിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും
തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയിൽ വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറായിട്ടുണ്ട്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സ്കൂളുകളിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
ഉച്ചവരെയാണ് ക്ലാസ് നടത്തുക. ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും സീറ്റുകൾ ക്രമീകരിക്കുക. കൂട്ടം ചേരാന്‍ അനുവദിക്കില്ല. കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
ഉച്ചവരെയാണ് ക്ലാസ് നടത്തുക. ശരീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ചെറിയ രോഗലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരണം. സ്‌കൂളുകൾ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും.

