വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച വരെ അവധി; സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു
അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.