തിരികെ സ്കൂളിലേക്ക് ;അയൽപക്ക പി.ടി.എ.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾകും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ അകറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അരിക്കുളം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ സാഹചര്യത്തിൽ അരിക്കുളം കെ.പി.എം.എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ രക്ഷിതാക്കളുടെയും പി.ടി എ വിളിച്ചു ചേർത്തു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾകും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ അകറ്റുക എന്നതാണ് അയൽപക്ക പി.ടി എ യുടെ ലക്ഷ്യം.സ്കൂളിന്റെ വിവിധ ഭാഗങ്ങളായി അഞ്ച് കേന്ദ്രങ്ങളിലായാണ് ബോധവൽക്കരണ യോഗങ്ങൾ നടത്തിയത്.
ഊരള്ളൂർ, അരിക്കുളം, കാവും വട്ടം , എലങ്കമൽ , കാരയാട് എന്നീ സ്ഥലങ്ങളിലാണ് അയൽപക്ക പി.ടി.എ കൾ വിളിച്ച് ചേർക്കുന്നത്. അയൽപക്ക പി.ടി.എ യുടെ ഔപചാരിമായ ഉദ്ഘാടനം ഊരള്ളൂർ എം യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം. പ്രകാശൻ നിർവ്വഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സി.രവി അദ്ധ്യക്ഷത വഹിച്ചു. എം.പി സജ്ജാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആയുർവേദ ഡോക്ടർ അഞ്ചു മുഖ്യപ്രഭാഷണം നടത്തി. ജെ എൻ പ്രേംദാസിൻ, എസ് മുരളി, മുഹമ്മദ് ഷഫീഖ്, അഷറഫ് മാസ്റ്റർ, സി.എം ഷിജു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വി.സി ഷാജി മാർഗ്ഗരേഖ അവതരിപ്പിച്ചു. കെ മുംതാസ് നന്ദി രേഖപ്പെടുത്തി.

