പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം
കുട്ടികളെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് സ്കൂൾ അധികൃതർ നടത്തിയിട്ടുള്ളത്
പൂനൂർ : ജി എം യു പി സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ഷാഫി സകരിയ ഉത്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിക്കാലത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് സ്കൂൾ അധികൃതർ നടത്തിയിട്ടുള്ളത്. മൂന്നു ഏരിയാകളായി തരം തിരിച്ചാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്.
സ്കൂൾ ഗേറ്റിന് മുന്നിൽ തെർമൽ സംവിധാനം ഉപയോഗിച്ച് ചെക്ക് ചെയ്തതിനു ശേഷമാണ് സ്കൂളിലെക്ക് വിദ്യാർത്ഥികളെ കടത്തി വിട്ടത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ യൂസഫ് സി കെ പ്രവേശനോത്സവത്തിന്റെ ഉത്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുൻ പി ടി എ പ്രസിഡന്റ് ഷുക്കൂർ കാലിക്കറ്റ് ഗോൾഡ്, സീനിയർ അധ്യാപകൻ സാലി പൂനൂർ, സലാം മലയമ്മ, തുടങ്ങിയവർ സംസാരിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദി പഞ്ചായത്ത് തല മൽസര വിജയി ആർഎസ് ദേവരത്തിനുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

