സ്കൂളുകൾ തുറന്നു; രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ യുപി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം അവലോകന യോഗം നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും.
മന്ത്രി ആൻ്റണി രാജു അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ്, ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

