പഠനോപകരണങ്ങളുമായി രാജീവ് ഗാന്ധി ചാരിറ്റബ്ള്‍ ട്രസ്റ്റ് നടുവണ്ണൂര്‍
രാജീവ് ഗാന്ധി ചാരിറ്റബൾ ട്രസ്റ്റ് പ്രസിഡണ്ട് ഷൈജ മുരളി സ്കൂൾ പ്രധാന അദ്ധ്യാപിക ലൂസി ടീച്ചർക്ക് പഠനോപകരണങ്ങള്‍ കൈമാറി

നടുവണ്ണൂര്‍. കേരളത്തിലെ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രദേശത്തെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് നടുവണ്ണൂര്‍ രാജീവ് ഗാന്ധി ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗങ്ങള്‍ മാതൃകയായി. നടുവണ്ണൂർ ജി.എം.എൽ.പി. സ്കുൾ കിഴുക്കോട്ട് കടവിലെ മുഴുവൻ വിദ്യാര്‍ത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി കൊണ്ടാണ് ട്രസ്റ്റ് അംഗങ്ങള്‍ സ്കൂള്‍ പ്രവേശനത്തിന്റെ ആദ്യ ദിനം സജീവമാക്കിയത്.
ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്ന് കുട്ടികളെ സ്വീകരിക്കുന്ന പ്രക്രിയയില്‍ പങ്കാളികളായി. രാജീവ് ഗാന്ധി ചാരിറ്റബൾ ട്രസ്റ്റ് പ്രസിഡണ്ട് ഷൈജ മുരളി സ്കൂൾ പ്രധാന അദ്ധ്യാപിക ലൂസി ടീച്ചർക്ക് പഠനോപകരണങ്ങള്‍ ഔപചാരികമായി കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റര്‍, വാർഡ് മെമ്പർ സജ്ന അക്സർ,പി.ടി എ. പ്രസിഡണ്ട് സതീശൻ.കെ., സ്റ്റാഫ് സെക്രട്ടറി മുബീർ മാസ്റ്റര്‍, ട്രസ്റ്റ് ഭാരവാഹികളായ മുസ്തഫ കുന്നുമ്മൽ, അലി തേവടത്ത്, അക്സർ പുതുക്കുടി, ബിനീഷ് .എ.എം, നവാസ് നൊരമ്പാട്ട്, ലാലു കെ. എം. , റഫീക്ക്. ഇ. പി. തുടങ്ങിയവർ സന്നിഹിതരായി.