ബാലുശ്ശേരിയില്‍ അടല്‍ ടിങ്കറിങ്ങ് ലാബ് മന്ത്രി അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തുു
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കുട്ടികള്‍ക്ക് അവശ്യം വേണ്ട പരിശീലനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം
 
                        ബാലുശ്ശേരി.വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര സാങ്കേതിക മേഖലകളോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായുള്ള അഡല്‍റ്റ് ഇന്നവേറ്റീവ് മിഷന്‍ നീതി ആയോഗിന് കീഴില്‍ ബാലുശ്ശേരിയില്‍ അനുവദിക്കപ്പെട്ട അഡല്‍ ടിങ്കറിങ്ങ് ലാബ് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയില്‍ അവരവരുടെ കഴിവിനനുസരിച്ച് ഉയര്‍ന്ന് വരാന്‍ ഈ സംരംഭം സഹായകമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കുട്ടികള്‍ക്ക് അവശ്യം വേണ്ട പരിശീലനങ്ങള്‍ നല്‍കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ബാലുശ്ശേരി മര്‍ക്കസ് പബ്ലിക്ക് സ്കൂളിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ വച്ച് എടിഎല്‍ കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം ബാലുശ്ശേരി എം.എല്‍.എ. കെ. എം. സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമമ്മദ് ഫൈസി, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം,ശാഹിര്‍ അസ്ഹരി സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിം ഹാജി,എന്നിവര്‍ സംസാരിച്ചു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            