headerlogo
education

സ്കൂള്‍ സമയം മാറുന്നു , ഇനി മുതല്‍ നാല് മണി വരേ പഠനം

സ്കൂള്‍ സമയം മാറാന്‍ ഇനി മുഖ്യമന്ത്രിയുടെ അനുമതി മാത്രം ബാക്കി

 സ്കൂള്‍ സമയം മാറുന്നു , ഇനി മുതല്‍ നാല് മണി വരേ പഠനം
avatar image

NDR News

26 Nov 2021 04:00 PM

തിരുവനന്തപുരം. കേരളത്തിലെ സ്കൂള്‍ സമയം സാധാരണ നിലയിലേക്ക്. ഇനി മുതല്‍ വൈകുന്നേരം വരേ ക്ലാസുകള്‍ നടത്തുന്നതിന് ഇന്ന് ചേര്‍ന്ന ഉന്നത തല സമിതി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്കൂള്‍ സമയം പത്ത് മുതല്‍ നാല് വരേയാക്കി പുനര്‍ നിര്‍ണ്ണയിക്കും. പാഠഭാഗങ്ങല്‍ തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ പരിഗണിച്ചാണ് സമയ മാറ്റം നടപ്പിലാക്കുന്നത്. തൊണ്ണൂറ് ശതമാനം കുട്ടികളും സ്കൂളിലെത്തി തുടങ്ങിയെന്നും രക്ഷിതാക്കളുടെ ഭയം മാറി തുടങ്ങിയെന്നും ഇന്ന് ചേര്‍ന്ന ഉന്നത തല സമിതി വിലയിരുത്തി.

     കേരളത്തിലെ കോവിഡ് സാഹചര്യത്തിനനുസരിച്ച് സ്കൂള്‍ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗ നിരക്ക് കുറഞ്ഞതിനാല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളും പതിയെ സാധാരണ നിലയിലേക്ക് വരുമ്പോള്‍ സ്കൂളും സാധാരണ പോലെ പ്രവര്‍ത്തിക്കാം എന്ന തീരുമാനത്തിലേക്കാണെത്തിയത്.

    കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരേ ക്ലാസെടുക്കാനാണ് തീരുമാനിക്കുന്നത്. സ്കൂള്‍ തുറന്ന ശേഷം കുട്ടികളിലെ കോവിഡ് നിരക്ക് കുറ‍ഞ്ഞിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്.പ്ലസ്ടുവിന് അമ്പത് താല്കാലിക ബാച്ചുകള്‍ അനുവദിക്കാനും വിദ്യാബ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

NDR News
26 Nov 2021 04:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents