വടകര ജെ.എന്‍.എം. സ്കൂളിന് കെ.കെ. രമ എം.എല്.എ. ബസ് അനുവദിച്ചു
കുട്ടികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ബസ് സൗകര്യം ഒരുക്കാമെന്ന് എം.എല്.എ. മുമ്പ് ഉറപ്പ് നല്‍കിയതാണ്
പുതുപ്പണം. ജെ.എന്‍ എം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് കെ.കെ.രമ എം.എല്.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് സ്കൂള്‍ ബസ് അനുവദിച്ചു. പുതുപ്പണം ജെഎന്‍എം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് ബസ് വാങ്ങുന്നതിനായി പതനെട്ട് ലക്ഷം രൂപയാണ് എം.എല്.എ.യുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്.
നേരത്തേ മേഖലയിലെ പട്ടിക വര്‍ഗ്ഗ ഹോസ്റ്റലുകളില്‍ നിന്ന് സ്കൂളിലെക്കെത്താന്‍ കുട്ടികള്‍ യാത്ര പ്രശ്നം അനുഭവിക്കുന്ന കാര്യം എം.എല്.എ.യുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പട്ടിക വര്‍ഗ്ഗ ഹോസ്റ്റലുകളില്‍ നിന്ന് വടകര മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തിച്ചേരുന്നത് ജെ.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്കൂളിലാണ്. കുട്ടികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ബസ് സൗകര്യം ഒരുക്കാമെന്ന് എം.എല്.എ. അന്ന് ഉറപ്പ് നല്‍കിയതാണ്
ഈ ഉറപ്പാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ജെ.എന്‍.എം. സ്കൂളിലേക്കുള്ള റോഡ് താരതമ്യേന വീതി കുറഞ്ഞതാണ്. അത് കൊണ്ട് തന്നെ ചെറിയ ബസുകള്‍ പോവാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. അതു കൊണ്ടാണ് ചെറിയ ബസിനുള്ള തുക അനുവദിക്കുന്നതെന്ന് എം.എല്.എ. പറഞ്ഞു.

