വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ഭരണഘടനയെ അറിയുക ക്യാംപയിൻ
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി നിർവഹിച്ചു
വാകയാട്: ഭരണഘടനയെ അറിയുക എന്ന ക്യാംപെയിന്റെ ഭാഗമായി വാകയാട് നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി നിർവഹിച്ചു.
ദത്തു ഗ്രാമത്തിലെ റോഡ് ക്ലീനിങ്ങ്, കാമ്പസ് ക്ലീനിങ്ങ്, സിഗ്നേച്ചർ കാമ്പയിൻ, പ്രഭാഷണം, ഭരണഘടനയുടെ ആമുഖം വായിക്കൽ, ക്വിസ് മൽസരം എന്നിവ ഉൾപ്പെടുത്തി ദ്വിദിന പരിപാടിയായി ഡിസംബർ 16, 17 ദിവസങ്ങളിലാണ് നടന്നത്.
സ്കൂൾ മാനേജർ ഒ. എം. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ. രമാദേവി പദ്ധതി വിശദീകരിച്ചു. കോട്ടൂർ പഞ്ചായത്ത് മെമ്പർ ബിന്ദു ഹരിദാസ്, പ്രിൻസിപ്പൽ ഡോ. ആബിദ പുതുശേരി, ബാലുശ്ശേരി ക്ലസ്റ്റർ കോഡിനേറ്റർ എം. സതീഷ് കുമാർ, ടി. ആർ. ഗിരീശൻ, കെ. വി. രമേഷ്, നിസാർ ചേലേരി, രാഗി പി. കെ, ഇന്ദുലേഖ, ബിന്ദു ഡി. എസ്, സജ്ന കെ. സി തുടങ്ങിയവർ നേതൃത്വം നൽകി.

