എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കം
സപ്തദിന ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം വനം - വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ നിർവ്വഹിച്ചു

കൊളത്തൂർ: ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായുള്ള എൻ.എസ്.എസ് സപ്തദിന ക്യാമ്പ് 'അതിജീവനം 2021' കൊളത്തൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ 144 വിദ്യാലയങ്ങളിലായി 7200 വളണ്ടിയർമാർ പങ്കാളികളാകുന്ന സപ്തദിന ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം വനം - വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ കൺവീനർ ശ്രീചിത്ത് എൻ.എസ്.എസ് സന്ദേശം നൽകി.
കൊളത്തൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പാൾ സിബി ജോസഫ്, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രതിഭ രവീന്ദ്രൻ, പി. ടി. എ. പ്രസിഡൻ്റ് എം. പി. മണി, ഹെഡ് മിസ്ട്രസ് രേഖ ടീച്ചർ, എം. സി. അഷറഫ്, രാജീവൻ കൊളത്തൂർ, ഇ. കെ. ബാലകൃഷ്ണൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ എൻ. കെ. രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ പ്രശാന്ത് ജി. ക്യാമ്പ് സംബന്ധിച്ച വിശദീകരണം നടത്തി. പ്രിൻസിപ്പാൾ സി. ബി. ജോസഫ് സ്വാഗതവും കുമാരി രമാദേവി നന്ദിയും പറഞ്ഞു. ക്യാമ്പ് 2022-ജനുവരി 1 ന് അവസാനിക്കും.