headerlogo
education

സംസ്ഥാന ചതുര്‍ത്ഥ ചരണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

ജില്ലാകമ്മീഷണര്‍ പി. നികേഷ്കുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു

 സംസ്ഥാന ചതുര്‍ത്ഥ ചരണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
avatar image

NDR news

01 Jan 2022 08:09 PM

നടുവണ്ണൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ നടുവണ്ണൂര്‍ ബി പി ഓപ്പണ്‍ ഗ്രൂപ്പിലെ കബ്ബ് അംഗങ്ങള്‍ക്ക് സംസ്ഥാന ചതുര്‍ത്ഥ ചരണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹരായി 7 പേരും ബിപി ഓപ്പണ്‍ ഗ്രൂപ്പ് അംഗങ്ങളാണ്.

      ജില്ലാകമ്മീഷണര്‍ പി. നികേഷ്കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കബ്ബ് മാസ്റ്റര്‍ ടി. കെ. വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. ഗോപി, എ. ഡി. ഒ. സി. കെ. വി. സി. ഗോപി, ഗൈഡ് ക്യാപ്റ്റന്‍ കെ. എം. ജിന്‍ഷ, സ്കൗട്ട് മാസ്റ്റര്‍ അഭിനന്ദ് കുമാര്‍, ഗ്രൂപ്പ് കമ്മിറ്റി പ്രസിഡന്‍റ് ബീന അനില്‍, അഖിൽ എസ്, ആദര്‍ശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

       കബ്ബ് അംഗങ്ങളായ ഭഗത് അച്ച്യുത്, നിവേദ് ബി. അനില്‍, ഹരിഗോവിന്ദ് കൃഷ്ണ, ജുവല്‍, ആദിദേവ്, അശ്വജിത്ത്, നയന്‍ തേജസ്സ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

NDR news
01 Jan 2022 08:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents