നീറ്റ് പിജി സംവരണം ശരിവെച്ച് സുപ്രീം കോടതി
സാമ്പത്തിക സംവരണത്തിന് ഉള്ള ഉയർന്ന വരുമാന പരിധി 8 ലക്ഷം രൂപയാക്കി

ഡൽഹി : നീറ്റ് പിജി സംവരണം സുപ്രീംകോടതി ശരിവച്ചു. ഒബിസി സംവരണം ശരിവച്ച കോടതി മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കണമെന്നാണ് കോടതിയുടെ നിലപാട്.
സാമ്പത്തിക സംവരണത്തിന് ഉള്ള ഉയർന്ന വരുമാന പരിധി 8 ലക്ഷം രൂപയാക്കി പുനർ നിശ്ചയിച്ചു. ഇതോടെ ഈ വർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ അനുമതിയായി. മുന്നോക്ക സംവരണ കേസിൽ സുപ്രീം കോടതി വിശദമായ വാദം മാർച്ച് മൂന്നിന് കേൾക്കും.
പുതിയ ഉത്തരവോടെ കോടതി നടപടികളിൽ കുരുങ്ങിക്കിടന്ന ഈ വർഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോടതി വാദം കേട്ടിരുന്നു. തുടർന്നാണ് ഇന്ന് ഉത്തരവിറക്കുന്നത്.