headerlogo
education

'ഉല്ലാസ ഗണിതം' പരിശീലന പരിപാടിയ്ക്ക് തുടക്കമായി

ബി ആർ സി പരിധിയിലെ മുഴുവൻ ഒന്നാം ക്ലാസ് അധ്യാപകർക്കുമായി രണ്ട് ദിവസങ്ങളിലായാണ് പരിശീലനം.

 'ഉല്ലാസ ഗണിതം'  പരിശീലന പരിപാടിയ്ക്ക്  തുടക്കമായി
avatar image

NDR News

12 Jan 2022 05:04 PM

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള 'ഉല്ലാസ ഗണിതം' അധ്യാപക പരിശീലന പരിപാടിയ്ക്ക്  പന്തലായനി ബി ആർ സി യിൽ തുടക്കമായി. ബി ആർ സി പരിധിയിലെ മുഴുവൻ ഒന്നാം ക്ലാസ് അധ്യാപകർക്കുമായി രണ്ട് ദിവസങ്ങളിലായാണ് പരിശീലനം നടത്തുന്നത്. പരിശീലന പരിപാടി നിജില പറവക്കൊടി (നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ) ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എ ഇ ഒ സുധ പി പി അധ്യക്ഷയായിരുന്നു. 
   

         ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ യൂസഫ് നടുവണ്ണൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സുനിൽ കുമാർ കെ (ട്രെയിനർ, മേലടി ബി ആർ സി ) ആശംസകളർപ്പിച്ച് സംസാരിച്ചു. പന്തലായനി ബി ആർ സി ട്രെയിനർ ഉണ്ണികൃഷ്ണർ കെ ചടങ്ങിന് നന്ദി അർപ്പിച്ചു.

NDR News
12 Jan 2022 05:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents