കാഴ്ചപരിമിതരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധപുലർത്തി യു. ജി. സി
പുസ്തകങ്ങൾ ഓഡിയോ ബുക്ക് രൂപത്തിലോ ബ്രെയിൻ ലിപിയിലോ ലഭ്യമാക്കാൻ നിർദ്ദേശം

ന്യൂഡൽഹി : കാഴ്ചപരിമിതി ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകപരിഗണന നൽകാൻ യു. ജി. സി നിർദ്ദേശം. ഇത്തരം കുട്ടികൾക്ക് ഇണങ്ങുന്ന തരത്തിൽ പാഠപദ്ധതികൾ ആവിഷ്കരിക്കും. കാഴ്ചപരിമിതി ഉള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിന് എത്തുന്നത് കുറഞ്ഞ സാഹചര്യത്തിൽ ആണ് പുതിയ നിർദേശം.
ഓഡിയോ രൂപത്തിലോ ബ്രെയിൻ ലിപിയിലോ തയ്യാറാക്കിയ പുസ്തകങ്ങൾ സൗജന്യ നിരക്കിൽ സർവകാലശാല വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് നന്നായിരിക്കുമെന്നും നിർദ്ദേശത്തിൽ ഉണ്ട്. ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് കോളേജ് പ്രവേശനം എളുപ്പമാക്കാൻ ജനുവരി 10ന് യു. ജി. സിയോട് കോടതി നിർദ്ദേശിച്ചിരുന്നു