എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ എഴുപത്തിമൂന്ന് നെല്ലിതൈകൾ നട്ട് അരിക്കുളം കെ.പി.എം.എസ്.എം. സ്കൂൾ
ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ നാമധേയത്തിലാണ് നെല്ലി തൈകൾ അറിയപ്പെടുക

അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിൽ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വ്യത്യസ്തമായി ആഘോഷിച്ചു. ദത്തു ഗ്രാമത്തിൽ 73 നെല്ലി തൈകൾ നട്ട് 'രണദീപ്തി' പരിപാടിക്ക് തുടക്കം കുറിച്ചു.
കോഴിക്കോട് ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ നാമധേയത്തിലാണ് നെല്ലി തൈകൾ അറിയപ്പെടുക. അന്ന് ധീരദേശാഭിമാനികൾ അർപ്പിച്ച ത്യാഗത്തിന്റെ കയ്പ് നീരാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മധുരമായി മാറിയതെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ കുട്ടികൾ സമൂഹത്തിന് നൽകുന്നത്.
പദ്ധതി ഉദ്ഘാടനവും ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പ്രിൻസിപ്പൽ എം റസിയ നിർവഹിച്ചു. ഷെഫീഖ് അലി, മുഹമ്മദ് ഷഫീഖ്, സജ്ജാദ് എം. പി, അനസ് ടി. കെ, പ്രോഗ്രാം ഓഫീസർ എം. എസ്. ദിലീപ്, വോളന്റിയർ ലീഡർ ഇത്തിഷാം എന്നിവർ പങ്കെടുത്തു.