headerlogo
education

കോവിഡ് പ്രതിസന്ധിയിൽ ഗ്രാമീണ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർന്നു

ദുർബല വിഭാഗങ്ങളിലെ കുട്ടികൾ കൊഴിഞ്ഞു പോകുന്നത് ഗൗരവത്തോടെ കാണണം

 കോവിഡ് പ്രതിസന്ധിയിൽ ഗ്രാമീണ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർന്നു
avatar image

NDR News

01 Feb 2022 06:58 AM

ന്യൂഡൽഹി: കോവിഡ് പ്രതി സന്ധിയിൽ പെട്ട് രാജ്യത്തെ ഗ്രാമീണ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർന്ന് പോയെന്ന് സാമ്പത്തിക സർവേ. സ്കൂളുകളിൽ നിന്ന് ദുർബല വിഭാഗങ്ങളിലെ കുട്ടികൾ കൊഴിഞ്ഞു പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സർവേ നിർദേശിച്ചു.സ്കൂളിൽ വരുന്ന ആറിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികളുടെ എണ്ണം ഒരിക്കലുമില്ലാത്ത വണ്ണം  കുറഞ്ഞു . ഓൺ ലൈൻ വിദ്യാഭ്യാസം ലഭിക്കുന്നവരും ലഭിക്കാത്തവരും തമ്മിലെ വിടവ് വർധിച്ചിരിക്കുകയാണ്.
     സ്വകാര്യ സ്കൂളിനേക്കാൾ സർക്കാർ സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.പുതി യ സാഹചര്യം കണക്കിലെടുത്ത് സർക്കാർ സ്കൂളുകളിലെ സൗകര്യം വർധി പ്പിക്കേണ്ടതുണ്ട്‌. പാവപ്പെട്ട കുട്ടികൾക്ക് സ്മാർട്ട് ഫോണും നെറ്റ് കണക്ടിവിറ്റിയുമില്ലാത്ത പ്രശ്നവും പരിഹരിക്കപ്പെടണം. രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതയും ഫീസ് കുറഞ്ഞ സ്വകാര്യ സ്കൂളുകൾ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടുന്നതു മാണ് കുട്ടികൾ കൂടുതലായി സർക്കാർ സ്കൂൾ ആശ്രയിക്കുന്നതിന് കാരണം. ഗ്രാമങ്ങളിലേക്ക് കുടുംബങ്ങളുടെ തിരിച്ചുവരവ് കൂടിയത് മറ്റൊരു കാരണവുമാണ്.

     വിദ്യാഭ്യാസ മന്ത്രാലയത്തിൽ 2019-20 വരെയു ള്ള കണക്കു മാത്രമാണ് ലഭ്യമായതെന്നതിനാൽ, 2020, 2021 വർഷങ്ങളിൽ കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതം കൃത്യമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർവേയിൽപറയുന്നുണ്ട്.

NDR News
01 Feb 2022 06:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents