ജെസിഐ നഴ്സറി കലോത്സവം ഫെബ്രുവരി 27ന്
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ ആയാണ് പരിപാടികൾ
കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി, യുകെജി വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന് നടത്തും. വിവിധ മത്സരഇനങ്ങളിൽ പങ്കെടുക്കാനായി വിദ്യാർത്ഥികൾക്ക് ഫ്രബ്രവരി 11 നു മുമ്പായി രജിസ്റ്റർചെയ്യാം.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് കലോത്സവം നടത്തുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതോടൊപ്പം ചാമ്പ്യൻമാരാവുന്ന സ്കൂളുകൾക്ക് ചാമ്പ്യൻട്രോഫിയും നൽകുന്നതായിരിക്കുമെന്ന് പ്രസിഡൻ്റ് ഗോഗുൽ ജെ ബി അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രാം ഡയറക്ടർ അശ്വിൻ മനോജിനെ സമീപിക്കാം. വിവരങ്ങൾക്കായി 8075031668, 9449059450

