സ്കൂളുകൾ ഇന്ന് തുറക്കും; ആദ്യ ഘട്ടത്തിൽ 10, 11, 12 ക്ലാസുകളും കോളേജുകളും
വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. 10, 11, 12 ക്ലാസുകളും കോളേജുകളിലുമാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുക. സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. 10, 11, 12 ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും ക്ലാസ്.
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പ്രവർത്തന മാർഗരേഖ ഇന്ന് പുറത്തിറക്കും. സ്കൂളുകൾ തുറക്കുമ്പോൾ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നൽ നൽകുന്നത്. മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും വേഗത്തിലാക്കി.
ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഈ മാസം 14നാണ് ആരംഭിക്കുക. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പ്രവർത്തന മാർഗരേഖ ഇന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കും. ഇതിന് മുന്നോടിയായി രാവിലെ 10 മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

