സംസ്ഥാനത്തു സ്കൂൾ തുറക്കൽ; ആദ്യ ആഴ്ച ക്ലാസുകൾ ഉച്ചവരെ മാത്രം: മന്ത്രി വി ശിവൻകുട്ടി
വൈകുന്നേരം വരെ ആക്കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന ഉന്നതതലയോഗം ആലോചിക്കും.

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ തിങ്കൾ മുതൽ തുറക്കാനിരിക്കെ ആദ്യ ഒരാഴ്ച ഉച്ചവരെയാകും സ്കൂളുകൾ പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
മുൻമാർഗരേഖ പ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പ്രദായം. ക്ലാസ്സുകൾ വൈകുന്നേരം വരെ ആക്കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന ഉന്നതതലയോഗം ആലോചിക്കും.
ഓൺലൈൻ ക്ലാസ് നിലനിർത്തുമെന്നും ഓഫ് ലൈനിനൊപ്പം ഡിജിറ്റൽ ക്ലാസും ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.