അരിക്കുളത്ത് പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധം
മാനേജരുടെത് സ്വേച്ഛാധിപത്യപരമായ തീരുമാനമെന്ന് ആരോപണം
അരിക്കുളം.അരിക്കുളം എല്‍.പി.സ്കൂളിലെ പ്രധാനാധ്യാപകന്‍ ബി.ആര്‍ ഷിംജിത്തിനെ അന്യായമായി സസ്പെന്‍ഡ് ചെയ്തുവെന്നാരോപിച്ച് പ്രതിഷേധവുമായി കര്‍മ സമിതി രംഗത്ത്. പ്രധാനധ്യാപകനെ സസ്പെന്‍ഡ് ചെയ്ത മാനേജരുടെ നടപടി ഉടനടി പിന്‍വലിക്കണമെന്ന് കര്‍മ സമിതി ആവശ്യപ്പെട്ടു. സ്കൂളിന്റെ ജീര്‍ണ്ണിച്ച കെട്ടിടം പുതുക്കി പണിയണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധികാരികളുടെയും ആവശ്യത്തില്‍ മാനേജര്‍ ഇത് വരേ യാതൊരു നടപടിയും സ്വീകരിച്ചെല്ലെന്ന് കര്‍മ സമിതി ആരോപിച്ചു.
നിലവിലുള്ള കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തൊട്ടടുത്തുള്ള ഭാവന ലൈബ്രറിയിലാണ് സ്കൂള്‍ താല്ക്കാലകമായി പ്രവര്‍ത്തിക്കുന്നത്.സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍മ സമതി മുന്നറിയിപ്പ് നല്‍കി.തുടര്‍ സമര പരിപാടികളെ ക്കുറിച്ച് ആലോചിക്കാന്‍ ഫെബ്രുവരി പതിനെട്ടിന് വൈകീട്ട് നാല് മണിക്ക് ഭാവന ലൈബ്രറിയില്‍ കണ്‍വെന്‍ഷന്‍ ചേരും.
ഇന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ടി. കുട്ടികൃഷ്ണന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ പിടിഎ പ്രസിഡന്റ് ഇ.ഗിരീഷ്,എം.ബി. രജീഷ് കുമാര്‍ ശ്യാമള എടപ്പള്ളി,സി. രാധ,പി. മുഹമ്മദലി,ഇ.രാജന്‍ , പി.എം. രാജന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

