headerlogo
education

പയ്യോളി ഗവ. സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പൂന്തോട്ടം നിര്‍മിച്ചു

കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിര്‍വ്വഹിച്ചു

 പയ്യോളി ഗവ. സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പൂന്തോട്ടം നിര്‍മിച്ചു
avatar image

NDR News

19 Feb 2022 07:41 AM

പയ്യോളി:പൂർവ വിദ്യാർഥികൾ പയ്യോളി ഗവ.ഹൈസ്കൂളിനായി പൂന്തോട്ടം നിർമിച്ചു നൽകി. 1992 ബാച്ചിലെ വിദ്യാർഥികളാണ് കൂട്ടായ്മയില്‍ പൂന്തോട്ടം നിര്‍മ്മിച്ച് നല്‍കിയത്. 3 ലക്ഷത്തോളം രൂപ പൂന്തോട്ടം നിര്‍മ്മിക്കാന്‍ ചെലവായതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കാനത്തിൽ ജമീല എംഎൽഎ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

     എൻ കെ അജ്മൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ദുൽഖിഫിൽ മരം നട്ടു. രമ്യ സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ കെ എൻ ബിനോയ് കുമാർ, പിടിഎ പ്രസിഡന്റ് ബിജു കളത്തിൽ, ബിനു കാരോളി, എ ഇ ഒ ഗോവിന്ദൻ, വിദ്യാർഥി സംഘടനാ പ്രസിഡന്റ് ടി ഖാലിദ്, മഠത്തിൽ അബ്ദുറഹിമാൻ, കെ എം ഷമീർ, പി പി സജിത്ത്, പി ടി സജു, സുമേഷ് എന്നിവർ സംസാരിച്ചു.

     സിറാജ് തുറയൂരിന്റെ മിമിക്രിയും എം കെ സജിത്തിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.

NDR News
19 Feb 2022 07:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents