പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ 'ശാസ്ത്രോത്സവം സ്പെക്ട്രം 2022'
ബാലുശ്ശേരി ബി.പി.സി. ഡിക്റ്റമോൾ പരിപാടി ഉദ്ഘാടനം ചെയ്തു

പൂനൂർ : ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ 'ശാസ്ത്രോത്സവം സ്പെക്ട്രം 2022' സംഘടിപ്പിച്ചു. ബാലുശ്ശേരി ബി.പി.സി. ഡിക്റ്റമോൾ സ്പെക്ട്രം - 2022 ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കരീം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കമറുൽ ഇസ്ലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മയിൽ, നിഷ വി. പി, സാലിമ, അബ്ദുൾ ഹക്കീം, സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം. കെ. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പഴയ കാല ഉപകരണങ്ങളുടെ പ്രദർശനം, വിവിധ ശേഖരണങ്ങൾ, ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനം, ലഘു പരീക്ഷണങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു.