ശാസ്ത്രകഥകളിലൂടെയും പരീക്ഷണങ്ങളിലൂടെയും പാലോറയിലെ കുട്ടിശാസ്ത്രജ്ഞർ
മഹത്തായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരെ ചടങ്ങിൽ അനുസ്മരിച്ചു

ഉള്ള്യേരി: ദേശീയ ശാസ്ത്രദിനത്തിൽ പാലോറ എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം സയൻസ്ക്ലബ്ബിലെ വിദ്യാർഥികൾ സർ സി. വി. രാമനേയും അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ രാമൻപ്രഭാവത്തേയും അനുസ്മരിച്ചു. വിദ്യാർഥികളിൽ ശാസ്ത്രബോധത്തെ വളർത്തിയെടുക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ഫാക്കൽട്ടിയുമായ പ്രബീഷ്കുമാർ കെ. ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരുടെ ജീവിതകഥകൾ വിദ്യാർഥികളായ അനന്യ എസ്. ഡി, ശിവനന്ദന ഇ. കെ, നിവേദ്യ ടി. എം, നാമിയനിദ, അവനി, ഡോണ, പ്രാണരൂപ് കെ. എസ്. എന്നിവർ അവതരിപ്പിച്ചു. പരീക്ഷണങ്ങളിലൂടെയും ശാസ്ത്രചിന്തകൾ സമ്മാനിക്കുന്ന ചോദ്യങ്ങളിലൂടെയും ആൽവിനും സൂര്യകിരണും പരീക്ഷണങ്ങൾ കാഴ്ചവെച്ചു.
ഹെഡ്മാസ്റ്റർ സത്യേന്ദ്രൻ കെ. കെ, അധ്യക്ഷത വഹിച്ച ചടങ്ങിന് അധ്യാപകരായ സരിത ആർ. വി, ദിവ്യ എം, ധനേഷ് ഇ. എം. എന്നിവർ നേതൃത്വം നൽകി.