headerlogo
education

പരിസ്ഥിതി സൗഹൃദ വാർഷികം വൃക്ഷ തണലിൽ ആഘോഷിച്ച് ഒരു വിദ്യാലയം

വനമിത്ര പുരസ്ക്കാര ജേതാവുമായ സി. രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു

 പരിസ്ഥിതി സൗഹൃദ വാർഷികം വൃക്ഷ തണലിൽ ആഘോഷിച്ച് ഒരു വിദ്യാലയം
avatar image

NDR News

06 Mar 2022 06:08 PM

നടുവണ്ണൂർ: പരിസ്ഥിതി സൗഹൃദ പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷികാഘോഷ ദിനത്തിൽ പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളും ഒത്തുചേർന്ന് നടത്തിയതാകട്ടെ പ്രകൃതിയുടെ വരദാനമായി നട്ടുവളർത്തിയ ഉച്ചവെയിലിനെ പ്രതിരോധിച്ച വൃക്ഷതണലിൽ.

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഈ വർഷത്തെ വനമിത്ര പുരസ്ക്കാര ജേതാവുമായ സി. രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

      പി.ടി.എ. പ്രസിഡണ്ടും ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ ടി. എം. ശശി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സി. എച്ച്. സുരേഷ് (കോട്ടൂർ), ടി. പി. ദാമോദരൻ (നടുവണ്ണൂർ), ഒ. എം. ഇന്ദിര (ഉണ്ണികുളം) എന്നിവർക്കു പുറമേ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളായ എം. കെ. വിലാസിനി, ഇ. അരവിന്ദാക്ഷൻ, കൃഷ്ണൻ മണീലായിൽ, മനോഹരൻ പെരവച്ചേരി, അതുല്യ കെ. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 

     അഞ്ച് പതിറ്റാണ്ടിലേറെ സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ഭക്ഷണം നൽകിയ വി. ബാവോട്ടിയ്ക്ക് വാർഡ് മെമ്പർ ബിന്ദു ഹരിദാസ് ഉപഹാരം നൽകി ആദരിച്ചു. കെ. രാഘവൻ നായർ സ്മാരക എൻഡോവ്മെന്റ് മുൻ പ്രിൻസിപ്പാൾ പി. കെ. രാഘവനും കെ. കെ. കുഞ്ഞികൃഷ്ണൻ നായർ - കെ. കെ. നാരായണൻ നായർ സ്മാരക എൻഡോവ്മെന്റ് ക്യാഷ് അവാർഡ് മുൻ പ്രിൻസിപ്പാൾ എ. പി. രാഘവനും മാനേജ്മെന്റ് കമ്മിറ്റി ക്യാഷ് അവാർഡ് പ്രസിഡണ്ട് ടി. ഗോപാലകൃഷ്ണൻ നായരും സെക്രട്ടറി ഇ. മാധവൻ നായരും വിതരണം ചെയതു. 

      ഉറുദു ക്ലബ്ബിന്റെ വസന്തോത്സവ സമാപനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണം മുഖ്യാതിഥി സി. രാഘവൻ നിർവഹിച്ചു. മാനേജർ ഒ. എം. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ ഡോ: പി. ആബിദ, പ്രഥമാധ്യാപിക ടി. ബീന, ശാന്ത പാവുക്കണ്ടി, ചന്ദ്രൻ പെരേച്ചി, പി. എൻ. ചാത്തുക്കുട്ടി നായർ, കെ. ടി. കെ. റഷീദ് എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ദേവനന്ദയുടെ പരിസ്ഥിതി സൗഹൃദ സ്വാഗത ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

NDR News
06 Mar 2022 06:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents