headerlogo
education

പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു

ഇന്ന് രാവിലെ കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കൊയിലാണ്ടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

 പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു
avatar image

NDR News

11 Mar 2022 04:40 PM

കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾ പ്രാദേശിക സ്ഥാപന സന്ദർശനം നടത്തി. ഇന്ന് രാവിലെ  കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര  കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  കെ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പന്തലായനി ബി ആർ സി ബി പി സി  യൂസഫ് നടുവണ്ണൂർ അധ്യക്ഷതവഹിച്ചു. 

   
     കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ  സി പി ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. അസി ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  പ്രമോദ് ആശംസ അറിയിച്ച ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ് എം കെ സ്വാഗതവും സന്ധ്യ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

     സമകാലികവിദ്യാഭ്യാസ ആശയം മുൻ നിർത്തി നേരനുഭവത്തിലൂടെ അറിവ് നേടുക, സാമൂഹിക ശേഷി വികാസം നേടുക എന്നീ ഉദ്ദേശ്യത്തോടു കൂടി കൊയിലാണ്ടി ഫയർ ആന്റ് റസ്കൂ സ്റ്റേഷൻ , റയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ് എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. പന്തലായനി ബി ആർ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ബി ആർ സി പ്രവർത്തകർ എന്നിവർ യാത്രയിൽ പങ്കാളികളായി.

NDR News
11 Mar 2022 04:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents