പേരാമ്പ്ര സി.കെ.ജി. കോളേജിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം മാർച്ച് 19 ന്
ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിക്കും

പേരാമ്പ്ര: സി കെ ജി മെമ്മോറിയൽ ഗവ: ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതിയതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിൻ്റെയും ലേഡീസ് ഹോസ്റ്റലിൻ്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിക്കും.
മാർച്ച് 19ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ കെ. മുരളീധരൻ എം പി മുഖ്യ അതിഥിയാവും. പേരാമ്പ്ര എംഎൽഎ ടി. പി. രാമക്യഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. കലാലയത്തിന് പുതിയതായി അനുവദിച്ച ബി എസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് കോഴ്സിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.