രാമല്ലൂർ ജിഎൽപി സ്കൂൾ സൗഹൃദ സംഗമം നടത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: രാമല്ലൂർ ജിഎൽപി സ്കൂൾ സ്ഥല സമർപ്പണ പദ്ധതിയിൽ പങ്കുചേർന്ന മുഴുവനാളുകളുടെയും കൂട്ടായ്മ 'സൗഹൃദസംഗമം' സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശശി ഗംഗോത്രി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്ഥലം സമർപ്പിച്ച വ്യക്തികളുടെ പേര് രേഖപ്പെടുത്തിയ ശിലാഫലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണനും, ഹെഡ്മാസ്റ്റർ ബഷീർ മാഷും ചേർന്ന് അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജീഷ് പി. എം, ഗീത നന്ദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി എന്നിവർ ആശംസകൾ നേർന്നു. പുഷ്പ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അനുശ്രീ ടീച്ചർ നന്ദിയും പറഞ്ഞു