കക്കഞ്ചേരി ജി.എൽ.പി. സ്കൂളിൽ വിജയികളെ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഉപഹാരം കൈമാറി
ഉള്ളിയേരി: കക്കഞ്ചേരി ജി.എൽ.പി.സ്കൂളിലെ 2020-21 എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം. ബാലരാമൻ മാസ്റ്റർ വിജയികളായ മിത്ര കിനാത്തിലിനും, ശിവാനി എസ്. എസ്സിനും രക്ഷിതാക്കളുടെ ടെയും നാട്ടുകാരുടെയും നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ഉപഹാരങ്ങൾ കൈമാറി.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ചന്ദ്രിക പൂമഠത്തിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് സന്തോഷ് കുമാർ ടി. എം. റിപ്പോർട്ട് അവതരിപ്പിച്ചു.
19-ാം വാർഡ് മെമ്പർ സുജാത നമ്പൂതിരി, എസ്. എം.സി. ചെയർമാൻ രാജേഷ് പി. കെ, രഞ്ജിനി ടീച്ചർ, മുൻ പി.ടി.എ പ്രസിഡൻ്റ് ലിനീഷ് കുമാർ പി. കെ, ജിതേഷ് കിനാത്തിൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ മോഹൻദാസ് ടി.എം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബേബി രമ്യ എം. ആർ. നന്ദിയും രേഖപ്പെടുത്തി.

