അധ്യാപകർ സമൂഹത്തിന് ഉത്തമ മാതൃകകളായി പ്രവർത്തിക്കണം - എ. കെ. ശശീന്ദ്രൻ
പ്രീ പ്രൈമറി ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു

മേപ്പയൂർ : അധ്യാപകർ സമൂഹത്തിന് മാതൃകകളായി പ്രവർത്തിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. മേപ്പയൂർ വി.ഇ.എം.യു.പി. സ്കൂളിന്റെ 97-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന പ്രീ പ്രൈമറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഇ. കെ. മുഹമ്മദ് ബഷീർ, കായികാധ്യാപകൻ കെ. കെ. രാമചന്ദ്രൻ എന്നിവർക്ക് സ്കൂൾ പിടിഎയും നാട്ടുകാരും നൽകിയ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ സാംസ്കാരിക പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ റാബിയ എടുത്ത്കണ്ടി, പി. പി. രാധാകൃഷ്ണൻ, ശ്രീനിലയം വിജയൻ, എം. എം. അഷ്റഫ്, സുനിൽ ഓടയിൽ, മധു പുഴ അരികത്ത്, എം. കെ. രാമചന്ദ്രൻ, ഇ. കുഞ്ഞിക്കണ്ണൻ, ഇ. കെ. മുഹമ്മദ് ബഷീർ, കെ. കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എം. കെ. രതീഷ് സ്വാഗതവും രാജേഷ് കുനിയാത്ത് നന്ദിയും പറഞ്ഞു.