headerlogo
education

കുട്ടികൾക്ക് ആവേശമായി കോട്ടൂർ സ്കൂളിൽ അവധിക്കാല നീന്തൽ പരിശീലനം

നാല്പതിലേറെ കുട്ടികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്

 കുട്ടികൾക്ക് ആവേശമായി കോട്ടൂർ സ്കൂളിൽ അവധിക്കാല നീന്തൽ പരിശീലനം
avatar image

NDR News

10 Apr 2022 08:48 AM

നടുവണ്ണൂർ: കോട്ടൂർ എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദശദിനനീന്തൽ പരിശീലനം നടത്തി. നാല്പതിലേറെ കുട്ടികളാണ് കോട്ടൂർ മാണിക്കോത്ത് താഴെ മെയിൻ കനാലിൽ പരിശീലനത്തിൽ പങ്കെടുത്തത്. 

      എല്ലാവർഷവും സ്കൂൾ അവധിക്കാലത്ത് പി.ടി. എ യുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നുണ്ട്. സ്കൂൾ അധ്യാപകരായ വിനോദ് കോട്ടൂർ, എസ്.ജിതേഷ് , വി.കെ.റാഷിദ് , എസ്. ഷൈനി, വി.ടി സുനന, വി.നീതു, വി.വി. സബിത. എന്നിവരാണ് മുഖ്യപരിശീലകർ.

      ഏപ്രിൽ 13 ന് കാലത്ത് 8 മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ വാർഡ് മെമ്പർ കൃഷ്ണൻ മണീലായി, പി ടി എ പ്രസിഡന്റ് കെ. ദിനേശൻ , പ്രധാനാധ്യാപി ആർ.ശ്രീജ, എം.പി.ടി.എ പ്രസിഡന്റും ദീർഘകാലം വിദേശത്ത് നീന്തൽ പരിശീലകയുമായിരുന്ന സഫിയ ഓയാസിസ് എന്നിവർ സംബന്ധിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

NDR News
10 Apr 2022 08:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents