ഓഡിറ്റ് കോഴ്‌സിന് ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ
ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ 27ന്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2019ഇൽ പ്രവേശനം നേടിയ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷക്ക് മുന്നോടിയായി ഏപ്രില്‍ 27-ന് ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ നടത്തുന്നു.
ബികോം, ബി.എ. സോഷ്യോളജി വിദ്യാര്‍ഥികള്‍ക്ക് 11 മണിക്കും മറ്റുള്ളവര്‍ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്കും നടപടിക്രമങ്ങള്‍ വിശദമാക്കുന്ന വീഡിയോയും ഏപ്രിൽ 26-ന് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ഥ പരീക്ഷയുടെ സമയക്രമം പിന്നീട് അറിയിക്കുന്നതാണ്.