കുന്ദമംഗലം ഉപജില്ലയ്ക്ക് പൊൻ തിലകമായ് എയ്റോബിക്ക് ടീം
പരിപാടികൾക്ക് ഊർജ്ജം പകരാൻ ടീം സജ്ജം
 
                        കുന്ദമംഗലം: ഉപജില്ലയിലെ കായികാധ്യാപകരുടെ കൂട്ടായ്‌മയിൽ എച്ച്.എം. ഫോറം നേതൃത്വം നൽകുന്ന എയ്റോബിക്ക് പരിശീലനം ആരംഭിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജെ. പോൾ സാറിന്റെ ആശയം എച്ച്.എം ഫോറം സാക്ഷാത്കരിക്കുകയായിരുന്നു.
കുന്ദമംഗലം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് എയ്റോബിക്ക് ടീമിലുള്ളത്. ഉപജില്ല തലത്തിലുള്ള വിവിധ പരിപാടികൾക്ക് ഊർജ്ജം പകരാൻ എയ്റോബിക്ക് ടീം സജ്ജമാണ്.
പരിശീലനം ലഭിച്ച കുട്ടികളിലൂടെ ഉപജില്ലയിലെ മുഴുവൻ കുട്ടികൾക്കും തുടർ പരിശീലനം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. എൽപി, യുപി വിഭാഗത്തിലെ അദ്ധ്യാപകർക്ക് ഫ്രീ ഹാൻ്റ് ഡ്രിൽ പരിശീലനം മെയ് 23, 24 തിയ്യതികളിൽ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            