headerlogo
education

കുഞ്ഞുങ്ങൾക്കായി കൂട്ടായ്മയിൽ അമ്മക്കുടയൊരുങ്ങുന്നു

ഇനിഷ്യേറ്റീവ് നന്മണ്ട എ.യു.പി സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് സ്നേഹക്കുടയൊരുക്കുന്നത്

 കുഞ്ഞുങ്ങൾക്കായി കൂട്ടായ്മയിൽ അമ്മക്കുടയൊരുങ്ങുന്നു
avatar image

NDR News

15 May 2022 10:22 AM

നന്മണ്ട: ഇനിഷ്യേറ്റീവ് നന്മണ്ട എ.യു.പി സ്കൂൾ പദ്ധതിയിലൂടെ കുട നിർമ്മാണത്തിൽ പരിശീലനം ലഭിച്ച അമ്മമാർ ഈവർഷത്തെ പ്രവേശനോത്സവത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കുമായി സ്നേഹക്കുടയൊരുക്കുന്നു. സ്വയംപര്യാപ്തതയ്ക്ക് ഒരു തൊഴിലറിവ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇതിനകം പരിശീലനം നൽകി കഴിഞ്ഞു. 

       വീട്ടമ്മമാരായി വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നവർക്ക് ഒരു വരുമാന മാർഗ്ഗം കൂടിയായി മാറുകയാണ് കുട നിർമ്മാണ പരിശീലനം. വിപണിയിലേതിനേക്കാൾ കുറഞ്ഞ വിലയിൽ കുടകൾ നൽകാനാവുമെന്നതിനാൽ കുട നിർമ്മാണവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം. നിരവധി പേരാണ് ഇതിനോടകം കുടയ്ക്കു വേണ്ടി ഇവരെ സമീപിച്ചിരിക്കുന്നത്. 

       വിദ്യാലയത്തിലെ പ്രവൃത്തി പഠന അധ്യാപിക രേഖ ടീച്ചറാണ് അമ്മമാർക്ക് പരിശീലനം നൽകുന്നത്. ഒരു നിർമ്മാണ യൂണിറ്റായി മാറ്റി വിപണന രംഗത്ത് സജീവമാകാനുള്ള തിരക്കിലാണ് അമ്മമാർ. പൂർണ പിന്തുണയുമായി സ്കൂളും ഒപ്പമുണ്ട്.

NDR News
15 May 2022 10:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents