headerlogo
education

അംഗൻവാടി ടീച്ചർക്ക് യാത്രയയപ്പു നൽകി

പിരിയുന്നത് നീണ്ട 38 വർഷത്തെ സേവനത്തിനു ശേഷം

 അംഗൻവാടി ടീച്ചർക്ക് യാത്രയയപ്പു നൽകി
avatar image

NDR News

18 May 2022 09:16 AM

മേപ്പയൂർ :വിളയാട്ടൂർ ഇല്ലത്തു താഴ അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന ഹെൽപ്പർ പി.കെ. ശോഭനക്ക് യാത്രയയപ്പു നൽകി. നീണ്ട 38 വർഷത്തെ സേവനത്തിനു ശേഷമാണ് ശോഭന ജോലിയിൽ നിന്ന് വിരമിക്കുന്നത്.മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസി: കെ.ടി.രാജൻ മൊമൻ്റോയും ഉപഹാരവും നൽകി.
വാർഡ് മെമ്പർ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു.

      കെ.കെ.ബാബു, കുഞ്ഞോത്ത് രാഘവൻ,ശ്രീ നിലയം ജയകൃഷ്ണൻ, പി.കെ.ഷിജി,പി .കെ .ശോഭന,എം.കെ.ഇന്ദിര സംസാരിച്ചു.വർക്കർ എം.കമലം സ്വാഗതവും പി.ടി. ബിന്ദു നന്ദിയും പറഞ്ഞു.

NDR News
18 May 2022 09:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents