അമ്മമാരുടെ 'സ്നേഹക്കുടകൾ' ഇനി വിപണിയിൽ ലഭ്യം
ബാലുശ്ശേരി സി.ഐ. സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു

നന്മണ്ട: 'ഇനിഷ്യേറ്റീവ് നന്മണ്ട എ.യു.പി.സ്കൂൾ' പദ്ധതിയിലൂടെ അമ്മമാർ കുഞ്ഞുങ്ങൾക്കായി നിർമ്മിച്ച കുടകളുടെ വിതരണോദ്ഘാടനം ബാലുശ്ശേരി സി.ഐ. സുരേഷ് കുമാർ നിർവ്വഹിച്ചു. എല്ലാ മേഖലയിലും നമ്മൾ സ്വയംപര്യാപ്തരാവേണ്ടതുണ്ടെന്നും കുട്ടികളിലേക്ക് ഈ മനോഭാവം വളർത്തേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വി. കെ. നിത്യകല അധ്യക്ഷയായി. ഹെഡ്മാസ്റ്റർ ടി. അനൂപ് കുമാർ സ്വാഗതം പറഞ്ഞു. പി. എം. പ്രവീൺ, രേഖ പി. എൻ, പി. രാജേശ്വരി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് അമ്മമാർ നിർമ്മിച്ച കുടകൾ നൽകി.