പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത പരിപാടി ഉദ്ഘാടനം ചെയ്തു

പൂനൂർ: പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ 2022 - 23 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കരീം മാസ്റ്റർ യോഗത്തിന് അധ്യക്ഷത വഹിച്ചു .
ഹെഡ് മാസ്റ്റർ അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് ഖമറുൽ ഇസ്ലാം, സീനിയർ അസിസ്റ്റന്റ് ഇസ്മയിൽ, സ്റ്റാഫ് സെക്രട്ടറി ആബിദ്, നിഷ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവ റാലിയും അനുബന്ധ ചടങ്ങുകൾക്കും ശേഷം എല്ലാവർക്കും പായസം നൽകി.