രാമല്ലൂർ ഗവ.എൽ.പി. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഗാനരചയിതാവും സംഗീത സംവിധായകനുമായ ഇ. വി. വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
രാമല്ലൂർ : രാമല്ലൂർ ഗവ.എൽ.പി. സ്കൂൾ പ്രവേശനോത്സവം ഗാനരചയിതാവും സംഗീത സംവിധായകനുമായ ഇ. വി. വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിനിമ, നാടക നടൻ മുഹമ്മദ് എരവട്ടൂർ മുഖ്യാതിഥിയായി.
സ്കൂളിന്റെ 'അക്കാദമിക് മാസ്റ്റർ പ്ലാൻ എക്സൽഷ്യ' യുടെ പ്രകാശനം കെ. ബഷീർ മാസ്റ്റർ നിർവഹിച്ചു. യു. കെ. ശശി, സി. ഗംഗാധരൻ, സത്യൻ പ്രയാഗ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. പി.ടി.എ പ്രസിഡണ്ട് ശശി ഗംഗോത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് കെ. ബിന്ദു സ്വാഗതവും പി. ടി. കെ. പുഷ്പ നന്ദിയും പറഞ്ഞു.

