കെ.പി എം എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ തണ്ണീർത്തട സംരക്ഷണ വലയം
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
അരിക്കുളം: അരിക്കുളം കെ.പി എം എസ് എം ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തണ്ണീർതട സംരക്ഷണ വലയം തീർത്തു. സ്കൂളിനടുത്തുള്ള തണ്ണീർതടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികൾ വലയം തീർത്തത്.
സീഡ് കോഡിനേറ്റർ സി. എം. ഷിജു, ഇ. സുബൈർ, വി. സി. ഷാജി, എം. പി. സജാദ് എന്നിവർ നേതൃത്വം നൽകി.

