കൊയിലാണ്ടി ഗവ: ഫിഷറീസ് ഹൈസ്കൂളിൽ ദിവസ വേതന നിയമനം
ഫിസിക്കൽ സയൻസിന് രാവിലെ 10.30 നും, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് ഉച്ചയ്ക്ക് 2.30 നും ആണ് അഭിമുഖം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്കൽ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക നിയമനത്തിന് ജൂൺ 8 ന് സ്കൂളിൽ വെച്ച് അഭിമുഖം നടത്തുന്നു. ഫിസിക്കൽ സയൻസിന് രാവിലെ 10.30 നും, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് ഉച്ചയ്ക്ക് 2.30 നും ആണ് അഭിമു ഖം നടക്കുക.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. കൂടാതെ ബി.എഡ് അല്ലെങ്കിൽ എം എഡ് യോഗ്യത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9400866043, 9497216061 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.