മലബാർ വനിതാ കോളേജ് പുതിയ കെട്ടിട ഉദ്ഘാടനം
നിയമസഭ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും
നാദാപുരം: മലബാർ വനിതാ കോളേജ് ചെക്യാട് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ പതിനാല് ചൊവ്വാഴ്ച്ച നടക്കും. നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോളേജ് ഓഡിറ്റോറിയം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇ. കെ. വിജയൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനാകും. നാദാപുരം മേഖലയിലെ പെൺകുട്ടികൾക്ക് മികവുറ്റതും സുരക്ഷിതമായതുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2015 ലാണ് കോളേജ് സ്ഥാപിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
വാർത്താസമ്മേളനത്തിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ജനറൽ സെക്രട്ടറി വി. സി. ഇഖ്ബാൽ, മാനേജർ മുഹമ്മദ് ബംഗ്ലദ്, പ്രിൻസിപ്പൽ ഷൈന എം. സി. എന്നിവർ പങ്കെടുത്തു.

