തിരുവോട് എ.എൽ.പിയിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
ഫ്ലാഗ് ഓഫ് കർമ്മം ബാലുശ്ശേരി എസ്.ഐ റഫീഖ് നിർവ്വഹിച്ചു

നടുവണ്ണൂർ: തിരുവോട് എ.എൽ.പി സ്കൂളിന് കിഴക്കയിൽ വിജയൻ അടിയോടിയുടെ സ്മരണാർത്ഥം മാനേജർ നൽകുന്ന ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബാലുശ്ശേരി എസ്.ഐ റഫീഖ് നിർവ്വഹിച്ചു. വിജയലക്ഷ്മിയിൽ നിന്ന് ഹെഡ്മിസ്ട്രസ് ഭാരതി താക്കോൽ ഏറ്റുവാങ്ങി.
സി. കെ. രാഘവൻ, സി. കെ. അശോകൻ, വിനോദ് രാരാരി, പി. അബ്ദുള്ളക്കുട്ടി, ചന്ദ്രൻ പൂക്കിണാറമ്പത്ത്, മാനേജർ അനിൽ വിജയൻ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ അരവിന്ദാക്ഷൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് എ. സി. ജയേഷ് സ്വാഗതവും, ജി. കെ. അനീഷ് നന്ദിയും പറഞ്ഞു.