headerlogo
education

വാകയാട് ഹൈസ്കൂളിൽ മലയാളത്തിൻ്റെ ഓർഫ്യൂസ് ചങ്ങമ്പുഴ ഓർമ്മദിനം ആചരിച്ചു

ചങ്ങമ്പുഴ കവിതകളും ചടങ്ങിനെ മധുരിതമാക്കി

 വാകയാട് ഹൈസ്കൂളിൽ മലയാളത്തിൻ്റെ ഓർഫ്യൂസ് ചങ്ങമ്പുഴ ഓർമ്മദിനം ആചരിച്ചു
avatar image

NDR News

18 Jun 2022 03:07 PM

നടുവണ്ണൂർ: മലയാളത്തിൻ്റെ ഓർഫ്യൂസ് മലയാള കവിതയുടെ 'കനകച്ചിലങ്കാ'നാദം നിലച്ചിട്ട് 74 വർഷം പൂർത്തിയാവുന്ന വേളയിൽ നക്ഷത്രങ്ങളുടെ സ്നേഹഭാജനമായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ വാകയാട് ഹൈസ്കൂളിന്റെ സ്നേഹ പുഷ്പാഞ്ജലി. 

       ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ കവിതകളെ അറിയാൻ വേദിയൊരുക്കി. ചടങ്ങിൽ പ്രധാനാധ്യാപിക ടി. ബീന, മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. 

       മലയാളം അധ്യാപിക ബിനുവിൻ്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ ആതിര ഗിരീഷ്, മിഥുന എന്നിവർ ചങ്ങമ്പുഴയെയും കൃതികളെയും പരിചയപ്പെടുത്തുകയും, ദേവനന്ദ, അധീന ഷാജി, കണിക എന്നീ വിദ്യാർത്ഥികളുടെ മനോഹരമായ കാവ്യാലാപനത്തിലൂടെ ധന്യമാക്കുകയും ചെയ്തു.

NDR News
18 Jun 2022 03:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents