headerlogo
education

നന്മണ്ട എ യു പി സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും ആഘോഷിച്ചു

കനകദാസ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു

 നന്മണ്ട എ യു പി സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും ആഘോഷിച്ചു
avatar image

NDR News

21 Jun 2022 07:17 PM

നന്മണ്ട: നന്മണ്ട എ യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനവും സംഗീത ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആന്റ് ആർട്സ് ഡയറക്ടർ കനകദാസ് പേരാമ്പ്ര നിർവഹിച്ചു. തുടർന്ന് നടന്ന സംഗീത ശില്പശാല മലയാള ചലച്ചിത്ര സംഗീതലോകത്തെ നിറ സാന്നിധ്യവും ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളിൽ ഉസ്താദ് അംജദ് അലിഖാൻ, യേശുദാസ്, ശങ്കർ മഹാദേവ്, വിക്രം ഘോഷ് കെ. എസ്. ചിത്ര, എം. ജി. ശ്രീകുമാർ എന്നിവർക്കൊപ്പം ഇപ്പോഴും സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്ന പ്രമുഖ സംഗീത സംവിധായകൻ സുമോദ് ശ്രീധരൻ നയിച്ചു.  

       സംഗീതവുമായി ബന്ധപ്പെട്ട വാദ്യോപകരണങ്ങളായ തബല, മൃദംഗം, വയലിൻ, തമ്പുരു, ഗിത്താർ, മുഖർശംഖ്, കീബോർഡ്, ഗഞ്ചിറ, ഇലത്താളം, റെയിൻ സ്റ്റിക്ക്, ഇടയ്ക്ക , തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തി. പ്രമോദ്, ദിനേശൻ നന്മണ്ട എന്നിവർ പങ്കെടുത്തു. ഓരോ ഉപകരണത്തെയുംനേരിട്ട് കാണാനും അതിന്റെ താള വിന്യാസത്തേക്കുറിച്ച് അടുത്തറിയാനുംകഴിഞ്ഞത് കുട്ടികളെ സംബന്ധിച്ചിടത്തോളം നവ്യാനുഭവം ആയിരുന്നു. കേരള സർക്കാർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജേതാവ് കൂടിയായ ലിസ്ന, സിതാര എന്നിവരുടെ നാടൻ പാട്ട് പരിപാടിക്ക് മാറ്റ് കൂട്ടി.

       യോഗ ദിനത്തോടനുബന്ധിച്ചു സുഹാസ് നന്മണ്ട കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഹെഡ്മാസ്റ്റർ ടി. അനൂപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് പി. എൻ. രേഖ സ്വാഗതം പറഞ്ഞു. പി. രാജേശ്വരി, ലിഷ, പ്രവീൺ ശിവപുരി എന്നിവർ സംസാരിച്ചു

NDR News
21 Jun 2022 07:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents