സരസ്വതി വിദ്യാമന്ദിരം കോട്ടൂളിയിൽ അന്താരാഷ്ട്ര യോഗാ ദിനം
മാളിക്കടവ് വനിതാ ഐ ടി ഐ പ്രിൻസിപ്പൽ എൻ. സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടുളി: സരസ്വതി വിദ്യാമന്ദിരം കോട്ടൂളിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. മാളിക്കടവ് വനിതാ ഐ ടി ഐ പ്രിൻസിപ്പൽ എൻ. സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
കേസരി സഹ പത്രാധിപർ സി. എം. രാമചന്ദ്രൻ മാസ്റ്റർ യോഗാദിന സന്ദേശം നൽകി. വിദ്യാലയം പ്രിൻസിപ്പൽ ഇ. കെ. പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. അഡ്മി. മാനേജർ വി. അനിൽകുമാർ, മാതൃസമിതി, വിദ്യാലയ സമിതി യോഗദിനത്തിൽ പങ്കെടുത്തു.