കരിയർ ഗൈഡൻസ് ക്ലാസും പ്ലസ് വൺ അഡ്മിഷൻ ഗൈഡൻസ് ക്ലാസും
സ്കൂൾ മാനേജർ ഒ. എം. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം വാകയാട് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസും പ്ലസ്‌വൺ ഏകജാലക അഡ്മിഷൻ മാർഗ്ഗ നിർദേശങ്ങളും നൽകി. ഫോക്കസ് പോയൻ്റ് 2022 പ്രോഗ്രാം സ്കൂൾ മാനേജർ ഒ. എം. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ കരിയർ കോർഡിനേറ്റർ നിസാർ ചേലേരി ക്ലാസെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ടി. ബീന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ബിനു സി, മനോജ് എം. ടി, സിദ്ധാര്‍ത്ഥ് എസ്. പി, സ്വാതികൃഷ്ണ എന്നിവർ സംസാരിച്ചു. യു. എസ്. രതീഷ് സ്വാഗതവും അനുഷ ജി. നന്ദിയും പറഞ്ഞു

